Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹമ്മദാബാദില്‍ പൊലീസ് വെടിവയ്പ്

അഹമ്മദാബാദ്: അഹമ്മദാബാദ് ജില്ലയിലെ ധോല്‍ക്ക ടൗണില്‍ പൊലീസുകാരും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. പ്രശ്നത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പിലാണ് രണ്ടുപേര്‍ക്ക് പരിക്കേറ്റത്.

കന്നുകാലികളെ അനധികൃതമായി കശാപ്പു ചെയ്യുന്നുവെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം കന്നുകാലികളെ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കശാപ്പുകാര്‍ ഇവര്‍ക്ക് നേരെ കല്ലുകളെറിയുകയായിരുന്നു. പ്രാദേശിക നേതാക്കളോട് സംഭവത്തില്‍ ഇടപെടാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസിനെ കൂടുതല്‍ പേര്‍ ചേര്‍ന്ന് ആക്രമിക്കുകയാണുണ്ടായത്. ഇവരുടെ ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ജനക്കൂട്ടത്തിനു നെരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പിലാണ് രണ്ടുപേര്‍ക്ക് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+