ബിജെപി തത്വങ്ങളില്‍ ഉറച്ചുനില്‍ക്കും: രാജ്നാഥ്
ദില്ലി: ബിജെപി തത്വങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും അതില്‍ നിന്ന് വ്യതിചലിക്കില്ലെന്നും പാര്‍ട്ടി പ്രസിഡന്റ് രാജ്നാഥ്സിംഗ്.
കഴിഞ്ഞ ദിവസം മുന്‍ പ്രസിഡന്റ് എല്‍.കെ.അദ്വാനി നടത്തിയ പ്രസ്താവനകളില്‍ നിന്നും വിരുദ്ധമായ നിലപാടാണ് രാജ്നാഥ്സിംഗ് കൈകൊണ്ടത്. ആര്‍എസ്എസിന്റെ സ്വാധീനമില്ലാതെ ബിജെപിക്ക് ഒരു തീരുമാനവുമെടുക്കാനാവില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന എല്‍.കെ.അദ്വാനിയുടെ പ്രസ്താവനയോട് പരോക്ഷമായി രാജ്നാഥ് വിയോജിച്ചു.
പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് ഒരിക്കലും ഇടപെട്ടിട്ടില്ലെന്ന് രാജ്നാഥ്സിംഗ് പറഞ്ഞു. ആവശ്യമുള്ളപ്പോഴൊക്കെ ബിജെപി പ്രസിഡന്റെന്ന നിലയില്‍ താന്‍ ആര്‍എസ്എസിന്റെ ഉപദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി ഉയര്‍ത്തിക്കാട്ടുമോയെന്ന ചോദ്യത്തില്‍ നിന്ന് രാജ്നാഥ് ഒഴിഞ്ഞുമാറി.












Click it and Unblock the Notifications