റാഞ്ചിയില്‍ 4000 ജലാറ്റിന്‍ സ്റിക്കുകള്‍ പിടികൂടി
റാഞ്ചി: റാഞ്ചിയില്‍ ഒരു ഹോട്ടലിടനടുത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ നിന്നും നാലായിരത്തോളം ജലാറ്റിന്‍ സ്റിക്കുകള്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ് ചെയ്തിട്ടുണ്ട്.
പട്നയിലെ ശേഖ്പുരയില്‍ നിന്നും പലമാവ് ജില്ലയിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്ഫോടകവസ്തുക്കള്‍ മാവോയിസ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് കരുതുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. അറസ്റിലായവര്‍ ആയുധക്കടത്തില്‍ പങ്കുള്ളവരാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.
എന്നാല്‍ ഒരു ബോക്സൈറ്റ് ഖനിയിലേക്കുളള ജലാറ്റിന്‍ സ്റിക്കുകളാണ് ഇവയെന്നാണ് അറസ്റിലായ ഒരാള്‍ പറഞ്ഞത്.












Click it and Unblock the Notifications