അഞ്ച് സേനാ എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസില്‍ ചേരും: റാണെ
മുംബൈ: അഞ്ച് ശിവസേന് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസില്‍ ചേരുമെന്ന് മഹാരാഷ്ട്ര റവന്യുവകുപ്പ് മന്ത്രിയും മുന്‍ ശിവസേന നേതാവുമായി നാരായണന്‍ റാണെ പറഞ്ഞു. ജനവരി ആറ് വെളളിയാഴ്ച രണ്ട് സേന എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എട്ടോളം സേനാ എംഎല്‍എമാര്‍ താനുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. ഏതെങ്കിലും ശിവസേനാ എംപി കോണ്‍ഗ്രസില്‍ ചേരുമോയെന്ന് ചോദിച്ചപ്പോള്‍ 12 സേനാ എംപിമാരില്‍ എട്ടുപേരുടെയെങ്കിലും പിന്തുണ ലഭിച്ചാന്‍ മാത്രമ താന്‍ ഇക്കാര്യം വെളിപ്പെടുത്തുകയുള്ളൂവെന്നും നാരായണ്‍ റാണെ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന ശിവസേന വിട്ട മൂന്ന് എംഎല്‍എമാര്‍ വിജയിക്കുമെന്നും റാണെ പറഞ്ഞു.
അതേ സമയം ശിവസേന ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടിയല്ലെന്നും താക്കറെ കുടുംബത്തിന്‍രെ സ്വകാര്യസ്വത്താണെന്നും വെളളിയാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്ന കാളിദാസ് കോലാംമ്പാക്കറും ശ്യാം സാവന്തും പറഞ്ഞു. ശിവസേനയില്‍ നിന്നുകൊണ്ട് സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications