കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകുന്ദന്‍ പക്ഷം ബിജെപി യോഗം ബഹിഷ്കരിച്ചു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ശനിയാഴ്ച കോഴിക്കോട് തുടങ്ങിയ സംസ്ഥാന ഭാരവാഹി യോഗത്തില്‍ നിന്ന് പി.പി.മുകുന്ദന്‍ പക്ഷം വിട്ടുനിന്നു. മുന്‍ പ്രസിഡന്റ് സി.കെ. പത്മനാഭനും യോഗത്തിനെത്തിയില്ല.

സംസ്ഥാന നേതൃയോഗം ചേരാതെ ഒ.രാജഗോപാലിനെ അഖിലേന്ത്യാ വൈസ്പ്രസിഡന്റായി സംസ്ഥാന നേതൃത്വം ശുപാര്‍ശ ചെയ്തതില്‍ പ്രതിഷേധിച്ചാണ് മുകുന്ദന്‍ പക്ഷം യോഗം ബഹിഷ്കരിച്ചത്.

അഖിലേന്ത്യാ വൈസ് പ്രസിഡന്റിന്റെ സ്ഥാനത്തേക്ക് ആരുടെ പേര്‍ നിര്‍ദേശിക്കണമെന്നത് സംബന്ധിച്ച് സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന് യോഗം ചേര്‍ന്ന് തീരുമാനമറിയിക്കണമെന്ന് കഴിഞ്ഞ മാസം സഞ്ജയ് ജോഷിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി കേരളാഘടകത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി യോഗം ചേര്‍ന്ന് തീരുമാനമെടുക്കാതെ സംസ്ഥാന പ്രസിഡന്റ് രാജഗോപാലിന്റെ പേര് നിര്‍ദേശിച്ച് കേന്ദ്രനേതൃത്വത്തിന് കത്തയച്ചതായും മുകുന്ദന്‍ പക്ഷം ആരോപിക്കുന്നുണ്ട്.

സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ മുകുന്ദന്‍ പക്ഷത്തെ എം.ടി.രമേശ്, കൃഷ്ണാനന്ദപൈ, യുവമോര്‍ച്ചാ നേതാവ് കെ. സുരേന്ദ്രന്‍ എന്നിവരും പങ്കെടുക്കുന്നില്ല.

ആര്‍എസ്എസ് പ്രാന്തപ്രചാരകന്‍ ആര്‍.ഗോപാലകൃഷ്ണന്‍, ദേശീയനേതാവ് എല്‍. ഗണേശ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X