റേഷന്‍ വിലവര്‍ദ്ധന പിന്‍വലിക്കണം: രമേശ് ചെന്നിത്തല
കോട്ടയം: റേഷന്‍ വില വര്‍ദ്ധന പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ജനവരി ഏഴ് ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ദാരിദ്യ്രരേഖക്ക് താഴെയുളളവര്‍ക്ക് മൂന്നുരൂപക്ക് അരി നല്‍കണം. ഏറ്റവും കൂടുതല്‍ ആളുകള്‍ റേഷനരി വാങ്ങുന്നത് കേരളത്തിലാണ്. അതുകൊണ്ട് ഇപ്പോഴുളള വിലക്ക് തന്നെ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കാനുളള സംവിധാനം ലഭ്യമാക്കണം.
ഭക്ഷ്യസബ്സിഡി വെട്ടിക്കുറച്ച കേന്ദ്രനടപടി പുനപരിശോധിക്കണം. ഇക്കാര്യമാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും നിവേദനം നല്‍കും.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളജാഥ കുമ്പസാര യാത്രയാണ്. വികസനത്തോട് ഇതു വരെ പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു സിപിഎം. വികസനത്തിനെ തുടര്‍ച്ചയായി എതിര്‍ത്തതിലുള്ള കുമ്പസാരമാണ് പിണറായിയുടെത്.
എഡിബി വായ്പയെ എതിര്‍ത്തവരാണ് സിപിഎം. ഇപ്പോള്‍ സിപിഎം നേതൃത്വത്തിലുള്ള അഞ്ച് കോര്‍പ്പറേഷനുകളാണ് എഡിബി വായ്പ വാങ്ങുന്നതെന്നും രമേശ് പറഞ്ഞു.












Click it and Unblock the Notifications