തിരുവനന്തപുരത്ത് ഡിവൈഎഫ്ഐക്കാരും പൊലീസും ഏറ്റുമുട്ടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാപ്പനംകോട് ശ്രീചിത്ര എഞ്ചിനീയറിംഗ് കോളജില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി.
ജനവരി ഏഴ് ശനിയാഴ്ചയാണ് കോളജിന് മുന്നില്‍ ഏറ്റുമുട്ടലുണ്ടായത്. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള കോളജില്‍ ശനിയാഴ്ച രാവിലെ 10ന് ട്രേഡര്‍, ഡ്രൈവര്‍ തസ്തികകളിലേക്കുള്ള നിയമനത്തിന് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ കോളജില്‍ ഇപ്പോഴുള്ള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണ് പരീക്ഷ നടത്തുന്നതെന്ന് ആരോപിച്ച് ഒരു സംഘം പ്രവര്‍ത്തകര്‍ രാവിലെ 10.30ടെ കോളജിലേക്ക് തള്ളിക്കയറി.
ഇതേത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ ഒരു സംഘം പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പിലിന്റെ മുറിയിലേക്കും തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതെത്തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഏറ്റുമുട്ടലില്‍ കുറച്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഘര്‍ഷത്തെ തുടര്‍ന്ന് ശനിയാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു.












Click it and Unblock the Notifications