മഞ്ചേശ്വരത്ത് 630 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു
മഞ്ചേശ്വരം: മഞ്ചേശ്വരം ചെക്ക്പോസ്റില്‍ എക്സൈസ് അധികൃതര്‍ 630 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ജനവരി ഏഴ് ശനിയാഴ്ചയാണ് ചെക്ക്പോസ്റില്‍ വച്ച് സ്പിരിറ്റ് പിടികൂടിയത്.
കര്‍ണാടകത്തില്‍ നിന്ന് വാനില്‍ കൊണ്ടുവരികയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. 30 ലിറ്റര്‍ വീതം കൊള്ളുന്ന 21 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
ചെക്ക്പോസ്റില്‍ വച്ച് നിര്‍ത്താതെ പോയ വാന്‍ പിന്നീട് വിജനമായ ഒരു സ്ഥലത്ത് ഉപേക്ഷിച്ച് ഡ്രൈവറും വാനിലുണ്ടായിരുന്നവരും ഓടിരക്ഷപ്പെട്ടു.












Click it and Unblock the Notifications