ചൈനയില്‍ കോടതിയില്‍ സ്ഫോടനം: 5 മരണം
ബെയ്ജിംഗ്: ചൈനയിലെ ഒരു കോടതിമുറിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു.
തനിക്കെതിരായ ഒരു കോടതി വിധിയില്‍ അസംതൃപ്തനായ ചൈനീസ് കര്‍ഷകനായ ക്യൂയാന്‍ വെന്‍സാഹോ നടത്തിയ സ്ഫോടനത്തിലാണ് അയാളും മറ്റ് നാലുപേരും മരിച്ചത്. കര്‍ഷകന്റെ വീട്ടില്‍ തന്നെ നിര്‍മിച്ച ബോംബാണ് പൊട്ടിയത്. രണ്ടുപേര്‍ കോടതിയില്‍ വച്ചും മൂന്നുപേര്‍ ആശുപത്രയില്‍ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
മരിച്ച തന്റെ മകന്റെ സ്വത്തു സംബന്ധിച്ച് മകന്റെ മുന്‍ഭാര്യയുമായുള്ള കേസില്‍ കോടതി നല്‍കിയ ഉത്തരവില്‍ പ്രതിഷേധിച്ചാണ് വെന്‍സാഹോ കോടതിയില്‍ ബോംബ് പൊട്ടിച്ചത്.












Click it and Unblock the Notifications