മെക്കയിലെ അപകടത്തില്‍ മരിച്ചത് മൂന്ന് ഇന്ത്യക്കാര്‍
ദുബായ്: മെക്കയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായതായി സ്ഥിരീകരിച്ചു. മൂന്ന് ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്.
ജമ്മു കശ്മീരിലെ ബുദ്ഗം സ്വദേശി മുഹമ്മദ് രാജബ് റാത്തര്‍ (70), ജമ്മു കശ്മീരിലെ അനന്ത്നാഗ് സ്വദേശിയായ ഗുലാം ഖാദിര്‍ (47), കൊല്‍ക്കത്ത സ്വദേശി മുഹമ്മദ് മുസ്തഫ (62) എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. മരിച്ച മൂന്നു പേരും അപകടം നടക്കുമ്പോള്‍ കെട്ടിടത്തിനു സമീപത്തിലൂടെ പോവുകയായിരുന്നു.
മൂന്ന് ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ യൂസഫ് സയിദ് അറിയിച്ചു.












Click it and Unblock the Notifications