കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് പുലി ആക്രമണത്തില്‍ 15 നാവികര്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ നാവികസേനയുടെ ബോട്ടിനു നേരെ തമിഴ്പുലികളെന്ന് സംശയിക്കുന്നവര്‍ നടത്തിയ ആക്രമണത്തില്‍ 15 നാവിക സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നുപേരെ കാണാതായി. ജനവരി ഏഴ് ശനിയാഴ്ച പുലര്‍ച്ചെ സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു ബോട്ട് നാവികവാഹനത്തില്‍ ചെന്നിടിച്ചാണ് അപകടമുണ്ടാക്കിയത്.

സ്ഫോടനത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഈ വാഹനത്തിന് സമീപമുണ്ടായിരുന്ന മറ്റൊരു നാവികസേനാ ബോട്ട് സ്ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടു. പുലികളെ അനുകൂലിക്കുന്ന വെബ്സൈറ്റ് ആക്രമണവാര്‍ത്ത പുറത്തുവിട്ടിട്ടുണ്ടെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തമിഴ്പുലികളാണെന്ന് നാവികസേനാ വൃത്തങ്ങള്‍ ആരോപിച്ചു.

നാവികസേനക്ക് നേരെ തമിഴ്പുലികള്‍ ബോട്ടില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് നേരത്തെയും നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X