മെക്കയിലെ അപകടം: മരണസംഖ്യ 76 ആയി
റിയാദ്: മെക്കയില്‍ ഹാജിമാര്‍ താമസിച്ചിരുന്ന കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
അപകടത്തില്‍ 62 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 24 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിയെന്നും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
ഹജ്ജിനായി എത്തിയ ഒട്ടേറെ പേര്‍ ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. തകര്‍ന്ന കെട്ടിടത്തില്‍ ഒരു റസ്റോറന്റും പ്രവര്‍ത്തിച്ചിരുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ മരിച്ചത്. ഒരു ഇന്ത്യക്കാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജമ്മു കശ്മീരിലെ ബദ്ഗാം സ്വദേശിയായ മുഹമ്മദ് രജബ് റാത്തറാണ് മരിച്ചത്.












Click it and Unblock the Notifications