പാകിസ്ഥാനില്‍ എട്ട് സൈനികരെ വെടിവച്ചുകൊന്നു
ഇസ്ലാമബാദ്: പാകിസ്ഥാനിലെ ആദിവാസി മേഖലയില്‍ അജ്ഞാതരായ തോക്കുധാരികള്‍ എട്ട് സൈനികരെ വെടിവച്ചുകൊന്നു.
അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വടക്കന്‍ വാസിരിസ്ഥാനിലെ ആദിവാസി മേഖലയിലാണ് സംഭവം നടന്നത്. അല്‍ കെയ്ദയുമായി ബന്ധമുണ്ടെന്ന് കരുതുന്ന വിദേശികള്‍ക്കും അവരുടെ അനുയായികള്‍ക്കുമായി സൈനികര്‍ ഇവിടെ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് വെടിവയ്പുണ്ടായത്.
ആക്രമണത്തിനു ശേഷം അക്രമികള്‍ കടന്നുകളഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാന്‍ അതിര്‍ത്തിയുമായി ചേര്‍ന്നുനില്‍ക്കുന്ന ആദിവാസി മേഖലയില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദികളുടെ നീക്കങ്ങള്‍ തടയുന്നതിന് പാകിസ്ഥാന്‍ ആയിരക്കണക്കിന് സൈനികരെ നിയോഗിച്ചിട്ടുണ്ട്. നൂറുകണക്കിന് അല്‍ കെയ്ദ പ്രവര്‍ത്തകര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനിലെ ആദിവാസി മേഖലയിലേക്ക് കടന്ന് ഒളിച്ചു താമസിക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്.












Click it and Unblock the Notifications