ഷാരോണിന്റെ നില ഗുരുതരമായി തുടരുന്നു
ജറുസലേം: തലച്ചോറിലെ രക്തസ്രാവം തടയുന്നതിനായി നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയക്കു ശേഷവും ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ നില ഗുരുതരമായി തുടരുന്നു.
ശസ്ത്രക്രിയയെ തുടര്‍ന്ന് തലച്ചോറിലെ രക്തസ്രാവം നിലച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഷാരോണിന്റെ നില മെച്ചപ്പെടുമെന്ന കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹത്തെ ഒരിക്കല്‍ കൂടി സ്കാനിംഗിന് വിധേയമാക്കുമെന്നും ആരോഗ്യനില വിലയിരുത്തുന്നതിന് അടുത്ത ദിവസം വരെ കാത്തിരിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഷാരോണിനെ വെള്ളിയാഴ്ച അഞ്ച് മണിക്കൂര്‍ നീണ്ട മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.












Click it and Unblock the Notifications