കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ റെക്കോഡ് തണുപ്പ്

  • By Staff
Google Oneindia Malayalam News

ദില്ലി: 70 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത തണുപ്പില്‍ ദില്ലി വിറക്കുന്നു. 0.2 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ച ദില്ലിയില്‍ രേഖപ്പെടുത്തിയത്.

70 വര്‍ഷത്തിനിടയിലെ റെക്കോഡ് തണുപ്പാണിത്. ഇതിനു മുമ്പ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1935 ജനവരിയിലാണ്- 0.6 ഡിഗ്രി സെല്‍ഷ്യസ്. ഈ വര്‍ഷം മേഖലയിലെ മറ്റു പ്രദേശങ്ങളേക്കാള്‍ നാല് ഡിഗ്രി കുറവ് താപനിലയാണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്.

അതേ സമയം മൂടല്‍മഞ്ഞ് മൂലമുള്ള പ്രശ്നങ്ങള്‍ ഞായറാഴ്ച അനുഭവപ്പെട്ടില്ല. ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ പതിവു പോലെ സര്‍വീസ് നടത്തുന്നുണ്ട്.

കടുത്ത ശൈത്യത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ പലയിടത്തും മഞ്ഞുവീഴ്ച രൂക്ഷമായിട്ടുണ്ട്. ലെഹിലും ലഡാക്കിലും ശക്തമായ മഞ്ഞുവീഴ്ച തുടരുകയാണ്. നദികളില്‍ മഞ്ഞുറഞ്ഞിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X