Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃന്ദയുടെ ആരോപണങ്ങള്‍ക്ക് സിപിഎം പിന്തുണ: കാരാട്ട്

അഗര്‍ത്തല: സ്വാമി രാംദേവിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

സ്വാമി രാംദേവ് വിപണിയിലെത്തിക്കുന്ന ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കുന്നതിനെ കുറിച്ച ബൃന്ദ കാരാട്ട് ഉന്നയിച്ച ആരോപണങ്ങള്‍ അവരുടെ വ്യക്തിപരമായ അഭിപ്രായമല്ല. സിപിഎമ്മിന്റെയും സിഐടിയുവിന്റെയു അഭിപ്രായം തന്നെയാണ് അത്.

കേരളത്തില്‍ നിന്ന് വരുന്നയാളെന്ന നിലക്ക് ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കുന്നതിന് ചില വ്യവസ്ഥകളുണ്ടെന്ന് തനിക്ക് അറിയാം. പക്ഷേ ഇന്ത്യയില്‍ മിക്കയിടത്തും വില്‍ക്കുന്ന ആയുര്‍വേദ മരുന്നുകള്‍ ഈ വ്യവസ്ഥകള്‍ അനുസരിച്ചല്ല തയ്യാറാക്കുന്നത്.

കലൈയ്കുണ്ട വ്യോമതാവളത്തില്‍ ഇന്ത്യാ-യുഎസ് സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനോട് സിപിഎമ്മിനുള്ള കടുത്തന വിയോജിപ്പിന്റെ വെളിച്ചത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിക്കൊരുങ്ങിയതിനെ കുറിച്ച് അറിയാമോയെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി അത്തരമൊരു വാര്‍ത്ത താന്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്ന് കാരാട്ട് പറഞ്ഞു.

പശ്ചിമബംഗാള്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കാതെയാണ് കലൈയ്കുണ്ട വ്യോമതാവളത്തില്‍ ഇന്ത്യാ-യുഎസ് സംയുക്ത സൈനികാഭ്യാസം നടത്തുന്നതിന് കേന്ദ്രം തീരുമാനിച്ചത്. പ്രതിരോധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും തീരുമാനങ്ങളെടുക്കാനാവില്ല.

യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷന്റെ മാര്‍ച്ചിലെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ റാലികള്‍ സംഘടിപ്പിച്ച് പ്രതിഷേധം രേഖപ്പെടുത്തുമെന്നും കാരാട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+