ആലുവയില്‍ കാര്‍ മറിഞ്ഞ് നാല് പേര്‍ മരിച്ചു
കൊച്ചി: ആലുവയ്ക്കടുത്ത് പുളിഞ്ചോട്ടില്‍ ദേശീയപാതയില്‍ കാര്‍ മറിഞ്ഞ് നാല് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
കോഴിക്കോട് സ്വദേശികളായ ബിജോയ്, ടോമി, ലിസി, ജേക്കബ് എന്നിവരാണ് മരിച്ചത്. ജനവരി എട്ട് ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടാറ്റ ഇന്‍ഡിക്ക കാര്‍ കോണ്‍ക്രീറ്റ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.
എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ മൂന്നു പേരും എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.












Click it and Unblock the Notifications