ഡിഐസിയെ എല്‍ഡിഎഫില്‍ എടുക്കരുത്: സിപിഐ
തിരുവനന്തപുരം: ഡിഐസിയെ എല്‍ഡിഎഫില്‍ എടുക്കരുതെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഡിഐസിയെ മുന്നണിയിലെടുത്താന്‍ അത് എല്‍ഡിഎഫിന്റെ പ്രതിഛായ തകര്‍ക്കുമെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
ഡിഐസിയുമായുള്ള ബന്ധം എന്തായിരിക്കണമെന്ന് മുന്നണിയിലെ ഘടകകക്ഷികള്‍ ചര്‍ച്ച ചെയ്ത് പൊതുധാരണയിലെത്തണം. എല്‍ഡിഎഫിന്റെ സഹായത്തോടെ ഏതാനും സീറ്റുകള്‍ നേടി കോണ്‍ഗ്രസിലേക്കു തിരിച്ചുപോവുകയാണ് കരുണാകരന്റെ ലക്ഷ്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
വിലപേശല്‍ തന്ത്രമാണ് കരുണാകരന്റേത്. ഇക്കാര്യം മനസിലാക്കിയേ ഇടതുനേതാക്കള്‍ പ്രവര്‍ത്തിക്കാവൂ. അര്‍ജുന്‍സിംഗ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് വീണ്ടും തിരിച്ചെത്തിയവരാണ്. കോണ്‍ഗ്രസില്‍ ഇതെല്ലാം സര്‍വസാധാരണമാണ്.
എല്‍ഡിഎഫില്‍ ചേരാന്‍ കരുണാകരന് എന്താണിത്ര ആര്‍ത്തിയെന്നും വെളിയം ചോദിച്ചു.












Click it and Unblock the Notifications