ജലാറ്റിന്‍ സ്റിക്ക് പിടിച്ച കേസില്‍ ഒരാള്‍ അറസ്റില്‍
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് സ്റാന്റിലെ ക്ലോക്ക് റൂമില്‍ 47 ജലാറ്റിന്‍ സ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അരീക്കോട് കപ്പച്ചാലില്‍ വീട്ടില്‍ അബ്ദുള്‍കരീം (65) എന്നയാളെ പൊലീസ് അറസ്റ് ചെയ്തു.
സ്ഫോടനനിരോധന നിയമപ്രകാരമാണ് അറസ്റ്. കൊടുങ്ങല്ലൂരിലെ മൊത്ത വിതരണക്കാരനില്‍ നിന്ന് അബ്ദുള്‍കരീം വാങ്ങിയ ജലാറ്റിന്‍സ്റിക്കുകളാണ് കെഎസ്ആര്‍ടിസി ബസ് സ്റാന്റില്‍ കണ്ടെത്തിയതെന്ന് പൊലീസ് കമ്മിഷണര്‍ എച്ച്.വെങ്കിടേഷ് പറഞ്ഞു. കരീമിനെ കോടതി ജനവരി 20വരെ റിമാന്‍ഡുചെയ്തു.
വാങ്ങിയ ജലാറ്റിന്‍ സ്റിക്കുകള്‍ എന്തു ചെയ്തുവെന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്കാന്‍ കരീമിനു കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കാന്‍ അബ്ദുള്‍ കരീമിനുണ്ടായിരുന്ന ലൈസന്‍സ് 2002ല്‍ റദ്ദാക്കിയിരുന്നു. ക്വാറികളില്‍ പാറപൊട്ടിച്ചുകൊടുക്കുന്ന കരാര്‍ എടുക്കുന്നയാളാണ് കരീം.
കണക്കില്‍ കവിഞ്ഞ് സ്ഫോടകവസ്തുക്കള്‍ കൈയില്‍ സൂക്ഷിച്ചതിനാണ് കരീമിന്റെ ലൈസന്‍സ് റദ്ദാക്കിയത്. കരീമിന്റെ കൈയിലുള്ള ജലാറ്റിന്‍ സ്റിക്ക് ശേഖരം തിരിച്ചേല്‍പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അയാള്‍ അത് ചെയ്തില്ല.
ജലാറ്റിന്‍ സ്റിക്കുകള്‍ ആര്‍ക്കെങ്കിലും മറിച്ചുനല്‍കിയതായി കരീമിന്റെ കൈയില്‍ രേഖകളില്ല. ജലാറ്റിന്‍ സ്റിക്കുകള്‍ എന്തുചെയ്തുവെന്ന് ചോദിച്ചപ്പോള്‍ അലിഞ്ഞുപോയി എന്നാണ് കരീം പൊലീസീനോട് പറഞ്ഞത്.












Click it and Unblock the Notifications