Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി: സിപിഎം തീരുമാനമെടുത്തിട്ടില്ലെന്ന് പിണറായി

മഞ്ചേരി: ഡിഐസി ബന്ധത്തെ കുറിച്ച് സിപിഎം തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ഡിഐസി ബന്ധം ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. കഴിഞ്ഞ തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ ഡിഐസിയുമായുള്ള നീക്കുപോക്കു സംബന്ധിച്ചു മാത്രമാണ് ചര്‍ച്ച ചെയ്തത്. ഡിഐസി ബന്ധത്തെ കുറിച്ച് ഇടതുമുന്നണി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും- പിണറായി വ്യക്തമാക്കി. കേരള മാര്‍ച്ചിനിടെ മഞ്ചേരിയിലെത്തിയ പിണറായി ജനവരി എട്ട് ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കോഴിക്കോട് സ്ഫോടകവസ്തു ശേഖരം കണ്ടെടുത്ത സംഭവത്തില്‍ നടക്കുന്ന അന്വേഷണം ഫലപ്രദമല്ല. കേസില്‍ അറസ്റിലായത് മുസ്ലിം ലീഗിന്റെ ഒരു പ്രാദേശിക നേതാവാണെന്നതിനാല്‍ കേസ് ഒതുക്കിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കുകയാണ് എയര്‍ ഇന്ത്യ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+