ഐസ്ക്രീം: കൂറുമാറ്റത്തെ പറ്റി അന്വേഷിക്കണമെന്ന് വി.എസ്
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ സാക്ഷികള്‍ കൂട്ടമായി കൂറുമാറിയതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
ഐസ്ക്രീം പാര്‍ലര്‍ കേസ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദന്‍. കേസിന്റെ വിചാരണ മാറ്റിവച്ച് അന്വേഷണം നടത്തുകയാണ് വേണ്ടത്. ഗുജറാത്ത് കലാപ കേസില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റേതിന് തുല്യമായ നിലപാടാണ് ഐസ്ക്രീം കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications