അതിശൈത്യം: ബംഗ്ലാദേശില്‍ മരണം 23 ആയി
ധാക്ക: ബംഗ്ലാദേശില്‍ അതിശൈത്യം മൂലം 15 പേര്‍ കൂടി മരിച്ചു. മരിച്ചവരില്‍ മിക്കവരും വൃദ്ധരും അസുഖം ബാധിച്ച കുട്ടികളുമാണ്. ഇതോടെ അതിശൈത്യത്തില്‍ ബംഗ്ലാദേശില്‍ മരിച്ചവരുടെ എണ്ണം 23 ആയി.
കഴിഞ മൂന്നു ദിവസങ്ങളായി എട്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് ബംഗ്ലാദേശിലെ താപനില. ബംഗ്ലാദേശിലെ മിക്ക ഗ്രാമങ്ങളിലും മണ്ണ് കൊണ്ടുണ്ടാക്കിയ കുടിലുകളില്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള ചൂടുവസ്ത്രങ്ങള്‍ പോലുമില്ലാതെയാണ് ആളുകള്‍ കഴിയുന്നത്.
കഴിഞ്ഞ വര്‍ഷം ഒരാഴ്ചയിലേറെ നീണ്ടുനിന്ന അതിശൈത്യത്തില്‍ വടക്കന്‍ ബംഗ്ലാദേശില്‍ ഇരുന്നൂറിലേറെ പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications