കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഷാരോണിന് വീണ്ടും മസ്തിഷ്ക സ്കാനിംഗ് നടത്തും
ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ വീണ്ടും മസ്തിഷ്ക സ്കാനിംഗിന് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
സ്കാനിംഗ് നടത്തിയതിനു ശേഷമായിരിക്കും കൃത്രിമമായി അബോധാവസ്ഥയിലാക്കപ്പെട്ട അദ്ദേഹത്തിന്റെ ബോധം തെളിയിക്കണോയെന്ന കാര്യം തീരുമാനിക്കുക. അദ്ദേഹത്തെ കോമാ സ്ഥിതിയില്‍ നിന്നും പുറത്തുകൊണ്ടുവന്നതിനു ശേഷമേ മസ്തിഷത്തിന് ബാധിച്ചിരിക്കുന്ന രോഗത്തിന്റെ കാഠിന്യം വിലയിരുത്താനാവൂ.
ഷാരോണിന്റെ നില ചര്‍ച്ച ചെയ്യുന്നതിന് കൂടിച്ചേര്‍ന്ന ഡോക്ടര്‍മാരുടെ യോഗം മസ്തിഷ്ക സ്കാനിംഗ് നടത്താനായി ഒരു മണിക്കൂറിനു ശേഷം നിര്‍ത്തിവയ്ക്കുകയായിരുന്നു.
Story first published: Sunday, January 8, 2006, 5:30 [IST]