കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരുതി കാറുകളുടെ വില കൂട്ടി

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി ഉദ്യോഗ് ലിമിറ്റഡ് വിവിധ മോഡല്‍ കാറുകളുടെ വില കൂട്ടി. 1,500 രൂപ മുതല്‍ 15,000 രൂപ വരെയാണ് വിലവര്‍ധനവ്.

വിലവര്‍ധനവ് ജനവരി ഒമ്പത് തിങ്കളാഴ്ച മുതല്‍ നിലവില്‍വരും. കഴിഞ്ഞ ഒക്ടോബറിലും മാരുതി കാറുകളുടെ വില കൂട്ടിയിയിരുന്നു. ചെലവ് വര്‍ധനയുടെ പേരിലായിരുന്നു ഒക്ടോബറില്‍ വിലവര്‍ധനവ് വരുത്തിയത്.

മാരുതി 800 കാറിനും ആള്‍ട്ടോ മോഡലിനും 3000 രൂപ വീതം വില വര്‍ധിപ്പിച്ചിട്ടുണ്ട്. മാരുതി സ്വിഫ്റ്റിന് ബേസ് മോഡലിന് 3500 രൂപയാണ് കൂട്ടിയത്. മാരുതി സ്വിഫ്റ്റിന്റെ ഉയര്‍ന്ന മോഡലുകള്‍ക്ക് 10,000 രൂപയോളം കൂട്ടിയിട്ടുണ്ട്.

സെന്‍, വാഗണ്‍ ആര്‍ എന്നിവയ്ക്ക് 5000 രൂപ വീതം കൂടി. ഗ്രാന്റ് വിതാര മോഡലിന് 15,000 രൂപയാണ് കൂടിയത്. ബലേനോ, എസ്റീ എന്നിവയ്ക്ക് 3000 രൂപ വീതവും എംപിവി വേര്‍സയ്ക്ക് 12,000 രൂപയും കൂടിയിട്ടുണ്ട്.

ഒമ്നി വാനിന് 1500 രൂപയാണ് കൂടിയത്. എല്‍പിപിജി ഉപയോഗിച്ച് ഓടിക്കാവുന്ന ഇനത്തിന് 3000 രൂപ കൂടിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X