അദ്വാനിയുടെ ഫോണ്‍ ചോര്‍ത്തുന്നു: ബിജെപി
ദില്ലി: ബിജെപി നേതാവ് എല്‍.കെ അദ്വാനിയുടെ ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് ബിജെപി ആരോപിച്ചു. ബിജെപി വക്താവ് പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്.
അദ്വാനിയുടേതുള്‍പ്പെടെ ചില മുതിര്‍ന്ന ബിജെപി നേതാക്കളുടെ ഫോണ്‍കോളുകള്‍ ചോരുന്നുണ്ടെന്ന് വിവിധയിടങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.
നേരത്തെ സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ്, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അമര്‍ സിംഗ് ജനവരി ഒന്‍പത് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications