കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള എയറിന് അനുമതി നല്‍കണം: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: എയര്‍ ഇന്ത്യയുടെ നിരക്ക് കുറക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തുടര്‍ച്ചയായുളള അഭ്യര്‍ത്ഥന കേന്ദ്രം അവഗണിക്കുകയാണെന്നും അതുകൊണ്ടാണ് കേരളം കേരള എയര്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പ്രവാസി ഭാരതീയ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ലാഭം ലക്ഷ്യമിട്ടില്ല, കേരളത്തില്‍ നിന്നും ഗള്‍ഫില്‍ ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളെ ലക്ഷ്യമിട്ടാണ് കേരള എയര്‍ തുടങ്ങുന്നത്. ടിക്കറ്റ് നിരക്ക് താങ്ങാനാവാത്തതു കൊണ്ട് കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്വന്തം കുടുംബാംഗങ്ങളെ കാണാത്ത ഒരാളെ തന്റെ ഗള്‍ഫ് സന്ദര്‍ശനത്തിനിടക്ക് താന്‍ കണ്ടു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഉയര്‍ന്ന ടിക്കറ്റ് നിരക്ക് മൂലം കേരളത്തിലെത്താത്തവര്‍ക്കായി കേരള എയറിലെ 15-20 സീറ്റുകള്‍ മാറ്റിവക്കും.

20 വിമാനങ്ങളെങ്കിലുമുളള, അഞ്ചുവര്‍ഷത്തെ ആഭ്യന്തര വിമാനസര്‍വീസ് നടത്തിയിട്ടുള്ള കമ്പനികള്‍ക്ക് മാത്രമെ ഗള്‍ഫ് സര്‍വീസിന് അനുമതി നല്‍കൂവെന്ന കേന്ദ്രനിബന്ധനയില്‍ നിന്നും കേരള എയറിനെ ഒഴിവാക്കണം. അഞ്ചുവര്‍ഷം കാത്തിരിക്കാന്‍ സംസ്ഥാനത്തിനാകില്ല. അഞ്ചോ ആറോ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് തുടങ്ങാനാണ് തങ്ങള്‍ പദ്ധതിയിടുന്നത്.

വിമാനക്കമ്പനിക്ക് അനുമതി ലഭിക്കുന്നത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയവുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ച ഫലപ്രദമായിരുന്നില്ല. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയെയും സോണിയാ ഗാന്ധിയെയും ധനകാര്യമന്ത്രി പി.ചിദംബരത്തെയും സമീപിച്ചിട്ടുണ്ട്.

കമ്പനിക്ക് അനുമതി ലഭിക്കാത്തതിന് പിന്നില്‍ ലാഭം നഷ്ടപ്പെടരുതെന്ന എയര്‍ ഇന്ത്യയുടെ ആഗ്രഹമാണ്. കേരള-ഗള്‍ഫ് സെക്ടറിലാണ് എയര്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ലാഭം ലഭിക്കുന്നത്. പുതിയ വിമാനക്കമ്പയില്‍ 26 ശതമാനം സ്വകാര്യപങ്കാളിത്തമായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന കേരള എയര്‍ എന്ന വിമാനക്കമ്പനിക്ക് കേന്ദ്രം അനുമതി നല്‍കണമെന്ന് പ്രവാസി സമ്മേളനത്തോടനുബന്ധിച്ച് വിദേശമലയാളികള്‍ പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യയുടെ കനത്ത വിമാനക്കൂലി താങ്ങാനാവാത്ത ഗള്‍ഫിലെ കുറഞ്ഞ വേതനമുളള മലയാളികള്‍ക്ക് കേരള എയര്‍ ഏറെ ആശ്വാസമാകുമെന്നും പ്രമേയത്തില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X