ഫോണ്‍ സംഭവം: ജൂഡീഷ്യല്‍ അന്വേഷണത്തിന് അമര്‍ സിംഗ് സുപ്രീംകോടതിയില്‍
ദില്ലി: ടെലഫോണ്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ് ജനവരി ഒന്‍പത് തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിച്ചു.
സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് അമര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും റിലയന്‍സ് ഇന്‍ഫോകോം കമ്പനിയെയുമാണ് ഹര്‍ജിയില്‍ പ്രതികളാക്കിയിരിക്കുന്നത്.
അമര്‍സിംഗടക്കമുളള സമാജ്വാദി പാര്‍ട്ടി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതായി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവാണ് ആദ്യം ആരോപണമുന്നയിച്ചത്. ഇതിന് പിന്നില്‍ സോണിയയും കോണ്‍ഗ്രസുമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും തങ്ങളുടെ ഫോണ്‍ ചോരുന്നതായി ആരോപണമുന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications