നാല് സംസ്ഥാനങ്ങളിലെ എഫ്സിഐ ഉദ്യോഗസ്ഥരുടെ ഓഫിസില്‍ റെയ്ഡ്
ദില്ലി: സിബിഐ ജനവരി ഒന്‍പത് തിങ്കളാഴ്ച നാല് സംസ്ഥാനങ്ങളിലെ എഫ്സിഐ ഉദ്യോഗസ്ഥരുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തി. ഗുണമേന്മയില്ലാത്ത അരി സംഭരിച്ച് നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
ചണ്ഡീഗഢ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.ഗുണമേന്മയില്ലാത്ത അരി സംഭരിക്കുകയും അതുവഴി പഞ്ചാബില്‍ വിതരണം ചെയ്യാന്‍ സാധിക്കാതിരിക്കുകയും ചെയ്തതായി സിബിഐ ചണ്ഡീഗഢിലെ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications