ദില്ലിയില്‍ അതിശൈത്യം തുടരുന്നു, താപനില 1.6 ഡിഗ്രി സെല്‍ഷ്യസ്
ദില്ലി: ദില്ലിയില്‍ കടുത്ത ശൈത്യം തുടരുന്നു. രണ്ട് ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് ഇപ്പോഴും ദില്ലിയിലെ താപനില.
ജനവരി ഒമ്പത് തിങ്കളാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില 1.6 ഡിഗ്രി സെല്‍ഷ്യസാണ്. രാവിലെ 6.10ന് ആയിരുന്നു ഇത്. കഴിഞ്ഞ ദിവസത്തെ കൂടിയ താപനില 18.1 ഡിഗ്രി സെല്‍ഷ്യസാണ്.
പുലര്‍ച്ചെ നഗരത്തില്‍ ശക്തമായ മൂടല്‍മഞ്ഞ് കാണപ്പെട്ടു. എന്നാല്‍ ഗതാഗതത്തെ മൂടല്‍മഞ്ഞ് ബാധിച്ചിട്ടില്ല. വിമാനങ്ങള്‍ക്ക് വിമാനത്താവളത്തില്‍ ഇറങ്ങാനും പുറപ്പെടാനും തടസം നേരിട്ടിട്ടില്ല. അതേ സമയം തീവണ്ടികള്‍ നഗരത്തിലെത്തുന്നത് വൈകിയാണ്.












Click it and Unblock the Notifications