Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാര്‍: ഹുറീയത്

ദില്ലി: കശ്മിര്‍ പ്രശ്നം സംബന്ധിച്ച് കേന്ദ്രവുമായി ഒരു രണ്ടാംവട്ട ചര്‍ച്ചക്ക് തയ്യാറാണെന്ന് ഹുറീയത് സംഘടന അറിയിച്ചു. ഹുറീയത് നേതാവ് മിര്‍വാസിസ് ഉമര്‍ ഫാറൂഖാണ് ഇക്കാര്യം അറിയിച്ചത്.

കശ്മീരിലെ കസ്റഡി മരണങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടുമെന്നാണ് പ്രതീക്ഷ. കശ്മിരിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുകയും അറസ്റു ചെയ്ത രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കുകയും വേണമെന്നും ഫാറൂഖ് ആവശ്യപ്പെട്ടു.

കശ്മീര്‍ പ്രശ്നം സംബന്ധിച്ച് പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫുമായി പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടക്ക് ഹുറീയത് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഫാറൂഖിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്.

കഴിഞ്ഞ സെപ്റ്റംബറില്‍ സംഘം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അറസ്റിലായ രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കാമെന്നും കശ്മീര്‍ പ്രശ്നങ്ങളില്‍ കൂടുതല്‍ മനുഷ്യത്വപരമായ നിലപാടെടുക്കാമെന്നും അന്ന് പ്രധാനമന്ത്രി നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+