കശ്മീരില്‍ ഹര്‍ഖത്തുള്‍ ജിഹാദ് ഇസ്ലാമി നേതാവ് കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കശ്മീരിലെ ദോഡയില്‍ സുരക്ഷാസൈനികര്‍ ഒരു ഹര്‍ഖതുള്‍ ജിഹാദ് ഇസ്ലാമി നേതാവിനെ വെടിവച്ചു കൊന്നു. ജനവരി എട്ട് ഞായറാഴ്ച സൈനികരുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സംഭവം.
ദോഡയിലെ ബാട്പോറയിലെ ഇര്‍ഷാദ് അഹമ്മദ് ഭട്ട് എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഛാത്രുവെന്ന സ്ഥലത്ത് തിരച്ചിലിനെത്തിയ സൈന്യത്തിന് നേരെ ഭീകരന്‍ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സൈനികര്‍ തിരിച്ച് നടത്തിയ വെടിവയ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
സ്ഫോടകവസ്തുക്കളുണ്ടാക്കുന്നതില്‍ സമര്‍ത്ഥനായിരുന്ന ഇയാള്‍ കുറച്ചു നാളായി ദോഡയില്‍ ഭീകരപ്രവര്‍ത്തനം നടത്തിവരികയായിരുന്നുവെന്ന് സൈനികര്‍ അറിയിച്ചു.
ഇയാളില്‍ നിന്നും എകെ-47 റൈഫിളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications