മുംബൈയില്‍ റോഡരികില്‍ ഉറങ്ങുന്ന രണ്ടു കുട്ടികള്‍ കാറിടിച്ച് മരിച്ചു
മുംബൈ: മധ്യമുംബൈയില്‍ റോഡരികില്‍ ഉറങ്ങുകയായിരുന്ന രണ്ട് കുട്ടികള്‍ കാറിടിച്ചു മരിച്ചു. കുട്ടികളുടെ അമ്മയ്ക്കും മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ നില അതീവഗുരുതരമാണ്.
മൂന്നിനും എട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഒരു കുട്ടി സംഭവസ്ഥലത്തുവച്ചും മറ്റേ കുട്ടി ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. തെരുവോരത്ത് ഉറങ്ങുകയായിരുന്ന ആളുകള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ കാര്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നുവോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications