ബിജെപി ധാര്‍മികതയില്ലാത്ത പാര്‍ട്ടി: ശരദ് പവാര്‍
നാസിക്: ധാര്‍മികത നഷ്ടപ്പെട്ടത് കൊണ്ടാണ് ബിജെപി വീണ്ടും രാമക്ഷേത്ര പ്രശ്നം ഉയര്‍ത്തിക്കാട്ടി ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. നാസികില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പവാര്‍.
ചോദ്യക്കോഴ വിവാദത്തില്‍ ബിജെപി എംപിമാര്‍ ഉള്‍പ്പെട്ടത് തന്നെ അവരുടെ ധാര്‍മികത നഷ്ടപ്പെട്ടുവെന്നതിന് തെളിവാണ്. ഇപ്പോഴുള്ള സംഭവങ്ങള്‍ അവരുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതാണ്.
തന്റെ പാര്‍ട്ടി മഹാരാഷ്ട്രയില്‍ ബിജെപിയുമായോ ശിവസേനയുമായോ സഖ്യമുണ്ടാക്കില്ല. പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന് രാജ് താക്കറെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കൊങ്കണില്‍ ജനവരി 21 നടക്കുന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചേനെയെന്നും പവാര്‍ പറഞ്ഞു.












Click it and Unblock the Notifications