ഇന്ത്യ-പാക് ക്രിക്കറ്റ് കാണാന്‍ പ്രധാനമന്ത്രി പോകില്ല
ദില്ലി: പാകിസ്ഥാനില്‍ നടക്കുന്ന ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം കാണാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പോകില്ല. വിദേശകാര്യവക്താവ് നവ്തേജ് സര്‍ന ജനവരി എട്ട് ഞായറാഴ്ച ദില്ലിയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.
ക്രിക്കറ്റ് മത്സരം കാണാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ക്ഷണം മന്‍മോഹന്‍ സിംഗ് സ്വീകരിച്ചതായി ഇസ്ലാമാബാദില്‍ നിന്നും വന്ന മാധ്യമറിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്.
ക്രിക്കറ്റ് മത്സരം കാണാന്‍ മന്‍മോഹന്‍ സിംഗിനെ ക്ഷണിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും പാക് വിദേശകാര്യ വക്താവ് തസ്നിം അസ്ലാന്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications