വൈദികര്‍ക്ക് അഭിഭാഷകരാകാമെന്ന വിധിക്ക് സ്റേ
കൊച്ചി: വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അഭിഭാഷകരാകാന്‍ തടസമില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്റേ ചെയ്തു. ഒരു മാസത്തേക്കാണ് വിധി സ്റേ ചെയ്തിരിക്കുന്നത്.
കന്യാസ്ത്രീകള്‍ക്ക് അഭിഭാഷകരായി എന്‍റോള്‍ ചെയ്യാനാവില്ലെന്ന് ബാര്‍ കൗണ്‍സില്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഫാദര്‍ തോമസ് പുതുശേരി, സിസ്റര്‍മാരായ ടീന ജോസ്, ടെസ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാര്‍ കൗണ്‍സില്‍ ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് വിധി.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജനവരി ഒന്‍പത് തിങ്കളാഴ്ചയാണ് സ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications