തഴവയില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം ലഭിച്ചു
കൊല്ലം: തഴവയില്‍ നിന്ന് കാണാതായ ഷംസുദ്ദീന്‍ എന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വീടിനടുത്തുള്ള വയലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
കരുനാഗപ്പള്ളി തഴവയില്‍ നിന്ന് പുച്ചക്കടവില്‍ ബദറുദ്ദീന്റെ മകന്‍ ഷംസുദ്ദീന്‍ എന്ന നാലരവയസുകാരനെ ജനവരി ഏഴ് ശനിയാഴ്ച വൈകീട്ടാണ് കാണാതായത്. വീട്ടുമുറ്റത്ത് സഹോദരനോടൊപ്പം കളിച്ചുകൊണ്ട് നിന്നിരുന്ന ബാലനെ ഗള്‍ഫിലുളള പിതാവിന്റെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഫോണ്‍ നല്‍കാനായി അമ്മ ലൈല അന്വേഷിച്ചപ്പോഴാണ് കാണാതായ കാര്യം അറിയുന്നത്.
വീട്ടിലും പരിസരപ്രദേശങ്ങളിലും കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും ഫയര്‍ഫോഴ്സും ഡോഗ് സ്ക്വാഡും ഇതേത്തുടര്‍ന്ന് കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയായിരുന്നു.












Click it and Unblock the Notifications