ഹോളിവുഡ് സിനിമയുടെ ചിത്രീകരണം മൂന്നാറില്‍
മൂന്നാര്‍: ആദ്യമായി ഒരു ഹോളിവുഡ് ചിത്രം കേരളത്തില്‍ ചിത്രീകരിക്കുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രമാണ് ജനവരി രണ്ടു മുതല്‍ മൂന്നാറിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിച്ചത്.
ചിത്രികരണത്തിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ ചിത്രം വഴി കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സാംസ്കാരികത്തനിമയും വിദേശസമൂഹത്തിന് മുന്നിലെത്തിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നു.
വില്യം ജോഡന്‍, ജെന്നിഫര്‍ റയാന്‍, വില്യം റോച്ചെ എന്നീ അമേരിക്കക്കാര്‍ക്കു പുറമെ ബോളിവുഡ് താരങ്ങളായ നന്ദിതാ ദാസും രാഹുല്‍ ബോസും ചിത്രത്തിലുണ്ട്. മലയാളിതാരങ്ങളായ തിലകന്‍, മനോജ്.കെ.ജയന്‍, നെടുമുടി വേണു തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.
ഇന്ത്യയിലെ സന്തോഷ് ശിവന്‍ പ്രൊഡക്ഷന്‍സ്, ലോസ് ഏഞ്ചല്‍സിലെ ഇക്കോ ലേക്ക് പ്രൊഡക്ഷന്‍, ന്യൂയോര്‍ക്കിലെ ആഡ്രിനോഡാക്ക് പ്രൊഡക്ഷന്‍ എന്നിവ സംയുക്തമായാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
2006 പകുതിയോടെ ചിത്രം വിതരണത്തിന് തയ്യാറാകുമെന്നാണ് കരുതുന്നത്. 1940കളിലെ സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ പ്രമേയം.












Click it and Unblock the Notifications