പ്രവാസികള്‍ക്ക് വോട്ടവകാശം: വിദേശമലയാളികള്‍ സ്വാഗതം ചെയ്തു
തിരുവനന്തപുരം: വിദേശ ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം നല്‍കുമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയെ വിദേശമലയാളികള്‍ സ്വാഗതം ചെയ്തു.
ഗള്‍ഫ് മലയാളികള്‍ക്ക് അവിടെ വോട്ടവകാശം നല്‍കാത്തതു കൊണ്ട് ഇന്ത്യയിലെ വോട്ടവകാശം നല്‍കേണ്ടത് ആവശ്യമാണെന്ന് വിദേശമലയാളികളുടെ സംഘടനയായ നോര്‍ക്ക ചെയര്‍മാന്‍ എം.എം ഹസന്‍ പറഞ്ഞു. ഉപജീവനത്തിന് വേണ്ടി മാത്രമാണ് മലയാളികള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നത്. ഇന്നോ നാളെയോ അവര്‍ തിരിച്ചുവരും. അതുകൊണ്ട് അവര്‍ക്ക് വോട്ടവകാശം നല്‍കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ 30 ലക്ഷത്തോളം വരുന്ന വിദേശമലയാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ വോട്ടവകാശം സഹായിക്കുമെന്നും ഹസന്‍ പറഞ്ഞു.
ഹൈദരാബാദിലെ പ്രവാസിഭാരതീയ സമ്മേളനം ഉദ്ഘാടനം ചെയ്യവെ വിദേശഇന്ത്യക്കാര്‍ക്ക് ഉടന്‍ വോട്ടവകാശം ലഭ്യമാക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications