ദമ്പതികളുടെ വഴക്കിനെ തുടര്‍ന്ന് എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി
കൊച്ചി: ദമ്പതികളുടെ വഴക്കിനെ തുടര്‍ന്ന് ഞായറാഴ്ച കൊച്ചിയില്‍ നിന്നും ദുബായ് വഴി അമേരിക്കയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം തിരിച്ചിറക്കി.
അമേരിക്കയില്‍ താമസമാക്കിയ പത്തനംതിട്ട സ്വദേശി ജോര്‍ജ് ജോസഫ് മുളവറീക്കലും ഭാര്യ ഗോള്‍ഡിയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. ജോര്‍ജിന്റെ മാതാപിതാക്കളും അമേരിക്കയിലേക്ക് ഇവര്‍ക്കൊപ്പം തിരിച്ചിരുന്നു. ഇവരെ കൊണ്ടുപോകുന്നതിന് ഗോള്‍ഡ് എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. വിമാനത്തില്‍ ഇവര്‍ക്കൊപ്പം ജോര്‍ജിന്റെ കുട്ടിയും മാതാപിതാക്കളുമുണ്ടായിരുന്നു.
വിമാനത്താവളത്തില്‍ വച്ചുതന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. വിമാനത്തില്‍ കയറിയ ശേഷവും ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം തുടരുകയും തനിക്കും കുടുംബാംഗങ്ങള്‍ക്കും തിരിച്ചിറങ്ങണമെന്നും ജോര്‍ജ് വിമാനജോലിക്കാരോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് യാത്രയാരംഭിച്ച വിമാനം നിറുത്തി ഇവരെ ഇതില്‍ നിന്ന് ഇറക്കിയത്.
വിമാനം ദുബായില്‍ എത്തുന്നതു വരെ വിമാനത്താവളത്തില്‍ നിന്നും പുറത്തുപോകാന്‍ എമിറേറ്റ്സ് അധികൃതര്‍ കുടുംബത്തെ അനുവദിച്ചില്ല.












Click it and Unblock the Notifications