കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളം ചീഫ് എഡിറ്റര്‍ എം.സി.വര്‍ഗീസ് അന്തരിച്ചു

  • By Staff
Google Oneindia Malayalam News

കോട്ടയം: മംഗളം ചീഫ് എഡിറ്റര്‍ എം.സി.വര്‍ഗീസ് (73) കോട്ടയത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കോട്ടയം കാരിത്താസ് ആശുപത്രിയില്‍ തിങ്കളാഴ്ച എട്ട് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് കോട്ടയം ലൂര്‍ദ് പള്ളിയില്‍ നടക്കും.

മംഗളം ദിനപ്പത്രം, മംഗളം ആഴ്ച്ചപ്പതിപ്പ്, കന്യക, ബാലമംഗളം, സിനിമാമംഗളം തുടങ്ങിയ മംഗളം പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായിരുന്നു.

അസോസിയേഷന്‍ ഒഫ് ബിസിനസ് എക്സിക്യൂട്ടിവ് യുകെ ഫെലോ ആയി എം.സി.വര്‍ഗീസിനെ തിരഞ്ഞെടുത്തിട്ടുണ്ട്. കേരള പ്രസ് അക്കാദമി, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍, കേരള ബുക്ക് ഡെലവപ്മെന്റ് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. ചില്‍ഡ്രന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ക്ലാരമ്മ വര്‍ഗീസ് ഭാര്യ. മക്കള്‍: സാബു വര്‍ഗീസ്, സാജന്‍ വര്‍ഗീസ്. ഡോ.സജി വര്‍ഗീസ്, ബിജു വര്‍ഗീസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X