നവകേരളയാത്ര തിങ്കളാഴ്ച സമാപിക്കും
തിരുവനന്തപുരം: ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള നവകേരളയാത്ര ജനവരി ഒമ്പത് തിങ്കളാഴ്ച തിരുവനന്തപുരത്ത് സമാപിക്കും.
സമാപനത്തിന്റെ ഭാഗമായി നടക്കുന്ന പദയാത്ര വൈകീട്ട് നാലിന് കേശവദാസപുരത്തു നിന്ന് ആരംഭിക്കും. എംജി റോഡിലൂടെ പുത്തരിക്കണ്ടം മൈതാനത്ത് പ്രകടം സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്യും.
47 ദിവസം നവകേരളയാത്രയില്‍ കെ.മുരളീധരനും അമ്പത് നേതാക്കളും 843 കിലോമീറ്ററാണ് കാല്‍നടയായി താണ്ടിയതെന്ന് ഡിഐസി അറിയിച്ചു.












Click it and Unblock the Notifications