Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടനില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം

ലണ്ടന്‍: കേരളത്തില്‍ നിന്നുള്ള കുടുംബം ബ്രിട്ടണനില്‍ വംശീയ ആക്രമണത്തിനിരയായി.

ബ്രിട്ടണിലെ യോര്‍ക്ഷെയറില്‍ താമസിക്കുന്ന വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത കുടുംബമാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തെ തുടര്‍ന്ന് കുടുംബം അടുത്തുതാമസിക്കുന്ന ഇന്ത്യന്‍ കുടുംബത്തിന്റെയടുത്ത് അഭയം തേടി.

നഴ്സിംഗ് ദമ്പതികളും രണ്ട് മക്കളും ഉള്‍പ്പെടുന്ന കുടുംബമാണ് ആക്രമണത്തിന് ഇരയായത്. കുടുംബത്തിലെ ആറു വയസുള്ള കുട്ടി ബാത്ത്റൂമിലായിരിക്കെ അക്രമികള്‍ ഉള്ളിലേക്ക് ഇഷ്ടിക വലിച്ചെറിഞ്ഞു. കുടുംബം കിടക്കുമുറിയില്‍ അഭയം തേടിയെങ്കിലും തുടര്‍ന്നും ആക്രമണമുണ്ടായതിനെ തുടര്‍ന്ന് അടുത്തുള്ള ഇന്ത്യന്‍ കുടുംബത്തില്‍ അഭയം തേടുകയായിരുന്നു.

ക്രിസ്തുമസിന് തൊട്ടുമുന്‍പുളള ബുധനാഴ്ചയാണ് കുടുംബത്തിന് നേരെ ആദ്യആക്രമണമുണ്ടായത്. ഇവരുടെ കാറാണ് ആദ്യം ആക്രമിക്കപ്പെട്ടത്. ക്രിസ്തുമസ് തലേന്ന് ഇവരുടെ കാറിന്റെ ഗ്ലാസുകളും മറ്റും അക്രമികള്‍ തകര്‍ത്തു. പിന്നീട് അടുക്കള ജനലിലൂടെ ഇവര്‍ ഇഷ്ടിക ഉള്ളിലേക്കെറിഞ്ഞു.

അക്രമണം ഭയന്ന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയ ഇവര്‍ പിന്നീട് ക്രിസ്തുമസിന് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ഭയം കൊണ്ട് അകത്ത് തന്നെ തങ്ങുകയായിരുന്നു.

ഇവര്‍ക്ക് നേരെയുണ്ടായത് വംശീയ ആക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഒരു ഏജന്‍സി വഴിയാണ് കുടുംബം ബ്രിട്ടണിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+