1,47,000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മിനയില്‍
മിന: ഹജ് തീര്‍ത്ഥാടനത്തിന്റെ ആദ്യദിവസം 1,47,000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സുരക്ഷിതമായി മിനയിലേക്ക് പോയതായി ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ അയ്സഫ് സയീദ് പറഞ്ഞു.
തെക്കന്‍ ഏഷ്യയിലെ 39 മക്കബകളാണ് ഇന്ത്യന്‍ ഹാജിമാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഹജ് കമ്മറ്റി ഓഫ് ഇന്ത്യ വഴി വന്ന 97,000 ഹജ് തീര്‍ത്ഥാടകരെ മിനയില്‍ തന്നെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
രാജ്യസഭ ഉപാധ്യക്ഷന്‍ കെ.റഹ്മാന്‍ഖാന്റെ നേതൃത്വത്തില്‍ ഹജ് സൗകര്യങ്ങള്‍ ഒരുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന 23 അംഗ സംഘം മിനയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ ഇന്ത്യന്‍ ഹാജിമാരുടെ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി.
ഇതിനിടെ ഹജിനെത്തിയ യുപിയിലെ മീററ്റില്‍ നിന്നുള്ള നൂര്‍ജാന്‍ എന്ന സ്ത്രീ ഇന്ത്യന്‍ ഹജ് മിഷന്റെ ഡിസ്പെന്‍സറിയില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications