Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-ചൈന രണ്ടാം ഘട്ട ചര്‍ച്ച തുടങ്ങി

ബീജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള രണ്ടാം ഘട്ട നയതന്ത്രതല ചര്‍ച്ച ജനവരി ഒമ്പത് തിങ്കളാഴ്ച ദില്ലിയില്‍ തുടങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണയും സഹകരണവും പ്രാദേശിക, ആഗോള കാര്യങ്ങളില്‍ ഏകോപനവും ലക്ഷ്യമിട്ടാണ് ചര്‍ച്ച.

ഇന്ത്യന്‍ സംഘത്തെ വിദേശകാര്യ സെക്രട്ടറി ശ്യാം സരണാണ് നയിക്കുന്നത്. വിദേശകാര്യ സഹമന്ത്രി വു ദാവേയുടെ നേതൃത്വത്തിലാണ് ചൈനീസ് സംഘം. ഇരുരാജ്യങ്ങളെയും പൊതുവായി ബാധിക്കുന്ന ഉഭയകക്ഷി, പ്രാദേശിക, അന്താരാഷ്ട്ര പ്രശ്നങ്ങള്‍ ചര്‍ച്ചയില്‍ വിഷയമാവും.

കഴിഞ്ഞ ഏപ്രിലില്‍ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് ചര്‍ച്ചകള്‍ തുടരുന്നതിന് തീരുമാനിച്ചിരുന്നു. 2005 ജനവരി 24നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ നയതന്ത്രതല ചര്‍ച്ച ദില്ലിയില്‍ നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+