ഇറാനില്‍ വിമാനം തകര്‍ന്ന് 13 പേര്‍ മരിച്ചു
ടെഹ്റാന്‍: വടക്കുകിഴക്കന്‍ ഇറാനില്‍ ഫാല്‍കണ്‍ ജെറ്റ് തകര്‍ന്നുവീണ് 13 പേര്‍ മരിച്ചതായി ഇറാനിയന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.
സൈനിക വിമാനമാണോ യാത്രാവിമാനമാണോ തകര്‍ന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഉയര്‍ന്ന റാങ്കിലുള്ള സൈനിക ഓഫീസര്‍മാര്‍ സാധാരണ ഫാല്‍കണ്‍ വിമാനങ്ങളിലാണ് യാത്ര ചെയ്യാറുള്ളത്.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനു 900 കിലോമീറ്റര്‍ അകലെയുള്ള ഒറോമിക്കു സമീപമാണ് വിമാനം തകര്‍ന്നുവീണത്.












Click it and Unblock the Notifications