ഷാരോണിനെ ബോധാവസ്ഥയിലേക്ക് മടക്കിക്കൊണ്ടുവരും
ജറുസലേം: മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ നിലയില്‍ മാറ്റമില്ല. മരുന്നുകള്‍ കുത്തിവച്ച് മയക്കിക്കിടയത്തിയിരിക്കുന്ന അദ്ദേഹത്തെ ബോധാവസ്ഥയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.
ബോധാവസ്ഥയിലേക്ക് മടക്കിക്കൊണ്ടുവന്നാലേ മസ്തിഷ്കാഘാതം മൂലമുണ്ടായ ദോഷങ്ങളെന്തൊക്കെയെന്ന് വിലയിരുത്താനാവൂ. അതേ സമയം പഴയ സ്ഥിതിയിലേക്ക് അദ്ദേഹം മടങ്ങിവരാനിടയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഷാരോണിനെ ബോധാവസ്ഥയിലേക്ക് മടക്കിക്കൊണ്ടുവരുന്ന പ്രക്രിയ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയെടുക്കും. തിങ്കളാഴ്ച വൈകീട്ടോടെ മസ്തിഷ്കാഘാതം മൂലമുണ്ടായ ദോഷങ്ങള്‍ എന്തൊക്കെയാണെന്ന് വിലയിരുത്താനാവും.
ഞായറാഴ്ച ഷാരോണിനെ വീണ്ടും മസ്തിഷ്ക സ്കാനിംഗിന് വിധേയമാക്കിയിരുന്നു. ഷാരോണ്‍ രോഗനില അതിജീവിച്ചാലും അദ്ദേഹത്തിന് പ്രധാനമന്ത്രിയെന്ന നിലയില്‍ ജോലികള്‍ തുടരാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications