Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരുതിയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നു

ദില്ലി: മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ സര്‍ക്കാരിന്റെ പക്കല്‍ അവശേഷിക്കുന്ന ഓഹരികളും വില്‍ക്കാന്‍ തീരുമാനിച്ചു.

ഇപ്പോഴത്തെ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയക്കു ശേഷം 10.24 ശതമാനം ഓഹരിയായിരിക്കും സര്‍ക്കാരിന്റെ പക്കല്‍ അവേശഷിക്കുക. ഇതും വിറ്റഴിക്കാമെന്ന് ധനകാര്യമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ധനമന്ത്രാലയമാണെന്നും ഘനവ്യവസായമന്ത്രി സന്തോഷ് മോഹന്‍ദേവ് പറഞ്ഞു.

കമ്പനിയിലെ സര്‍ക്കാരിന്റെ എട്ട് ശതമാനം ഓഹരി വിറ്റഴിക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലാണ്. ഓഹരി വാങ്ങുന്നതിനായി പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചിട്ടുണ്ട്. ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ബുധനാഴ്ചയാണ്.

ഓഹരികള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് ബാങ്കുകളും ഇന്‍ഷ്വറന്‍സ് കമ്പനികളും ഉള്‍പ്പെടെ 36 പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ ഇതുവരെ അപേക്ഷ നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷത്തോടെ മാരുതിയുടെ ബോര്‍ഡില്‍ ഡയറക്ടറെ നിയമിക്കുന്നതിനുള്ള അവകാശം സര്‍ക്കാരിന് ഇല്ലാതാവുകയാണ്. ഈ സാഹചര്യത്തിലാണ് അവശേഷിക്കുന്ന 10.24 ശതമാനം ഓഹരികളും വിറ്റഴിക്കുന്നത്. ഈ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 1432 കോടി രൂപ സര്‍ക്കാരിന് സ്വരൂപിക്കാനാവുമെന്നാണ് കരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+