ആന്ധ്രക്കാരായ അഞ്ച് അയ്യപ്പഭക്തര്‍ വാഹനാപകടത്തില്‍ മരിച്ചു
മധുര: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്ര സ്വദേശികളായ അഞ്ച് അയ്യപ്പഭക്തര്‍ വാഹനാപകടത്തില്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. തിരുമംഗലത്തിനടുത്ത് മറവങ്കുളത്താണ് ജനവരി 10 ചൊവ്വാഴ്ച പുലര്‍ച്ചെ അപകടമുണ്ടായത്.
ആന്ധ്രയിലെ മെഹബൂബ് നഗര്‍ സ്വദേശികളാണ് മരിച്ചത്. 11 പേരടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന വാന്‍ എതിരെ നിന്നു വന്നിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാനിന് തീപിടിച്ചു. അഞ്ചുപേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
സംഭവത്തില്‍ തിരുമംഗലം താലൂക്ക് പൊലീസ് ഒരു കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications