Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യത്തില്‍ പുകലവി: അമിതാഭ് ബച്ചന്‍ മാപ്പു പറഞ്ഞു

പണാജി: സിഗരറ്റ് വലിച്ച് ഒരു പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ ദേശീയ പുകയില നിവാരണ ഓര്‍ഗനൈസേഷനോട് മാപ്പുപറഞ്ഞു.

ഓര്‍ഗനൈസേഷന്റെ കുറിപ്പ് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ പ്രൊഡ്യൂസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബച്ചന്‍ അറിയിച്ചു.

2003ലെ സിഗറ്റ്-പുകയില ഉത്പന്ന നിയമം ലംഘിച്ചത് ജനവപരി അഞ്ചിന് ദേശീയ പുകയില നിവാരണ ഓര്‍ഗനൈസേഷന്‍ അമിതാഭ് ബച്ചന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു.

ബച്ചന്റെ പുതിയ ചിത്രമായ ഫാമിലിയുടെ പരസ്യബോര്‍ഡിലാണ് ബച്ചന്‍ സിഗരറ്റ് വലിച്ച് പ്രത്യക്ഷപ്പെട്ടത്. പണാജിക്കടുത്ത് ദേശീയപാതയിലാണ് ഈ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നത്.

മുപ്പത് വര്‍ഷമായി താന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും അധോലോക നായകനായി താന്‍ അഭിനയിക്കുന്ന ചിത്രത്തിലെ രംഗമാണ് ബോര്‍ഡിലുള്ളതെന്നും ബച്ചന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+