ദില്ലിയില്‍ കൊടും തണുപ്പ് തുടരുന്നു
ദില്ലി: ദില്ലി കൊടുതണുപ്പില്‍ വിറക്കുന്നു. താപനില തീരെ താഴ്ന്ന നിലയില്‍ തുടരുകയാണ്. മൂടല്‍മഞ്ഞും അനുഭവപ്പെടുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെ 6.10 ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 4.3 ഡിഗ്രി സെല്‍ഷ്യസാണ്. തിങ്കളാഴ്ച 1.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില. 19.3 ഡിഗ്രിയായിരുന്നു തിങ്കളാഴ്ചത്തെ കൂടിയ താപനില.
തലസ്ഥാനത്ത് പുലര്‍ച്ചെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. തീവണ്ടികള്‍ ചൊവ്വാഴ്ചയും വൈകിയാണ് ഓടുന്നത്. അതേ സമയം വിമാനങ്ങള്‍ സമയത്തു തന്നെ സര്‍വീസ് നടത്തുന്നുണ്ട്.












Click it and Unblock the Notifications